തിരുവനന്തപുരം: സെൽഫ് എംപ്ലോയിഡ് ട്രാവൽ ഏജന്റ്സ് ഒഫ് കേരളയുടെ സംസ്ഥാന കൺവെൻഷന് മുന്നോടിയായി മേഖലാ കൺവെൻഷൻ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടന്നു.പ്രതിനിധി സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സലാം എയർ ഒമാൻ റീജിയണൽ മാനേജർ വഹീദ് അൽ ബുലൂഷി മുഖ്യാതിഥിയായിരുന്നു.സംസ്ഥാന പ്രസിഡന്റ് സി.എം.ഷമീർ അദ്ധ്യക്ഷത വഹിച്ചു.സി.പി.അബ്‌ദുൽ സലാം,ജലീൽ വേലൻചിറ,മുഹമ്മദ് ഇർഷാദ്,ബിജീഷ് എം.സി തുടങ്ങിയവർ പങ്കെടുത്തു.