തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡിനായി വിഴിഞ്ഞം വില്ലേജിൽ സ്ഥലമെടുക്കുന്നതിന് യാതൊരു മുന്നറിയിപ്പുമില്ലാതെ ബലാത്കാരമായി സർവേ കല്ലിട്ടിരിക്കുന്നതെന്ന് കേരള വേദ താന്ത്രിക ജ്യോതിഷ പഠനകേന്ദ്രം ഡയറക്‌ടർ മുല്ലൂർ കെ. ശശിധരൻ ആരോപിച്ചു. വികസനത്തിന്റെ പേരിൽ ഭൂമി നഷ്‌ടപ്പെടുന്നവർക്ക് പരിസരത്ത് തന്നെ വീടും സ്ഥലവും ആരാധനാലയങ്ങളും മറ്റ് ജീവനോപാധികളും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.