തിരുവനന്തപുരം: സാമൂഹിക അനാചാരങ്ങൾക്കെതിരെയുള്ള ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന യുവജന കമ്മിഷൻ ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിക്കും.സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെയുള്ള പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാനമായി ലഭിക്കും. ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം 20 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയയ്ക്കുന്ന ഷോർട്ട് ഫിലിം ജനുവരി 20ന് മുമ്പ് ഡി.വി.ഡിയിലാക്കി മൂന്ന് കോപ്പി വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33), നേരിട്ടോ നൽകാം. ഫോൺ:8086987262, 0471-2308630.