
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്തെത്തുന്ന തീർത്ഥാടകർക്കുള്ള ഹെൽപ്പ് ഡസ്ക് പ്രവർത്തനം അരുവിപ്പുറം മഠത്തിൽ ആരംഭിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.എൽ. ബിനു ഇളവനിക്കര,സെക്രട്ടറി തൊഴുക്കൽ പ്രവീൺ,ഭാരവാഹികളായ അരുൺ കരിക്കാമൻകോട്, വിനോദ് വടകോട്,അരുൺ കുമാർ അലത്തറക്കൽ, ജയശങ്കർ മുള്ളറവിള, ഷിബിൻ അയിരൂർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ,സെക്രട്ടറി റീന ബൈജു,വൈസ് പ്രസിഡന്റ് ഷൈലജാ സുധീഷ്, കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു വിജയാനന്ദൻ,കമ്മിറ്റി അംഗം ശ്രീജാ അയിരൂർ എന്നിവർ പങ്കെടുത്തു.