
വക്കം: വക്കം കുടുംബശ്രീ ഓഫീസ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ മുട്ടക്കോഴി വിതരണത്തിലെ ക്രമക്കേട്, സി.ഡി.എസ്, എ. ഡി.എസിലെ മുടങ്ങിയ ഓഡിറ്റ് നടപടികൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ കുടുംബശ്രീ ഓഫീസ് ഉപരോധിച്ചത്. അടുത്തിടെ കുടുംബശ്രീ യോഗം ക്വാറം ഇല്ലാതെ ചേർന്നത് മെമ്പർ സെക്രട്ടറി തടഞ്ഞതും വിവാദമായിരുന്നു. ഉപരോധ സമരം മഹിളാ കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ: ദീപ സെർജി ഉദ്ഘാടനം ചെയ്തു. വക്കം മണ്ഡലം പ്രസിഡന്റ് സോണി, താജുന്നീസ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്ണു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ, അരുൺ, അശോകൻ, മിനിമോൾ, ലിസി, അജി കാസിം തുടങ്ങിയവർ സംസാരിച്ചു.