പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തിരുപുറം ആയുഷ് വെൽനെസ് സെന്ററിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കും.ബി.എൻ.വൈ.എസ്, എം.ഡി സ്വസ്ഥവൃഥ, ബി.എ.എം.എസ് എം.ഫിൽ, എം.എസ്.സി യോഗ,പി.ജി യോഗ ഡിപ്ലോമ,അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ, സർക്കാർ ഡിപ്പാർട്ട്‌മെന്റിൽ നിന്നോ ഒരു വർഷത്തിൽ കുറയാതെ ദൈർഘ്യമുള്ള ഡിപ്ലോമ എന്നീ യോഗ്യതകളുള്ള, 40 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 3ന് രാവിലെ 10.30ന് തിരുപുറം ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.