
തിരുവനന്തപുരം: നഗരസഭയിൽ നിന്ന് രാജിവച്ചൊഴിയാത്ത മേയർ ആര്യാ രാജേന്ദ്രനെതിരെ വഴിതടയൽ ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നിർബന്ധിതമാകുമെന്ന് കെ.പി.സി.സി ജനറൽസെക്രട്ടറി ജി. സുബോധൻ പറഞ്ഞു. നഗരസഭ പടിക്കൽ യു.ഡി.എഫ് നടത്തുന്ന ധർണയുടെ അമ്പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായി. നേതാക്കളായ പി.കെ.വേണുഗോപാൽ, പേരൂർക്കട സുദർശനൻ, കോട്ടാത്തല മോഹൻ, ശാസ്‌തമംഗലം മോഹൻ, യു.ഡി.എഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ധർണയിൽ പങ്കെടുത്തു.