മലയിൻകീഴ് : മണപ്പുറം നാഗമണ്ഡലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല-മകര വിളക്കു മഹോത്സവം ഇന്ന് മുതൽ 27 വരെ നടക്കും.രാവിലെ 5 ന് പള്ളിയുണർത്തൽ,6 ന് ഗുരുപൂജ,6.30 ന് ഗണപതിഹോമം,8 ന് വിശേഷാൽ അഭിഷേകം,9 ന് കലശപൂജ,വൈകിട്ട് 5 ന് സഹസ്ര നാമാർച്ചന,6.30 ന് നിറ ദീപം,6.45 ന് സന്ധ്യാദീപാരാധന,7 ന് സായാഹ്നഭക്ഷണം.26 ന് രാവിലെ 6 ന് ഗണപതിഹോമം,9 ന് വിശേഷാൽ അഭിഷേകം,ഉച്ചയ്ക്ക് 2.30 ന് ആനപ്പുറത്തെഴുന്നള്ളത്ത്,മുത്തുക്കുട പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര.27 ന് രാവിലെ 6 ന് ഗണപതിഹോമം,7.30 ന് അഷ്ടാഭിഷേകം,8.30 ന് സമൂഹപൊങ്കാല,9 ന് ഭക്തിഗാനസുധ,10 ന് അന്നദാനം,11 ന് മണ്ഡലപൂജ,11.30 ന് ദീപാരാധന,രാത്രി 7 ന് പുഷ്പാഭിഷേകം തുടർന്ന് ഹരിവരാസനം,വെടിക്കെട്ട്,8.30 ന് സായാഹ്നഭക്ഷണം.