
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ക്രിസ്മസിന് ഒട്ടുമുക്കാൽ പേർക്കും മുടങ്ങിയെന്ന് പരാതി. സാമ്പത്തികബുദ്ധിട്ട് കാരണം ധനവകുപ്പ് തുക അനുവദിക്കാൻ വൈകിയതാണ് കാരണം. ഒക്ടോബർ,നവംബർ മാസത്തെ പെൻഷൻ ഒരുമിച്ചാണ് ഡിസംബറിൽ കിട്ടേണ്ടത്.
ഡിസംബർ അഞ്ചിന് വിതരണം തുടങ്ങി 15ന് പൂർത്തിയാക്കാനാണ് ധനവകുപ്പ് ഉത്തരവിട്ടത്. എന്നാൽ, തുക സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിവഴി പഞ്ചായത്ത് ഡയറക്ടർക്ക് നൽകിയത് 15ന് വൈകുന്നേരം മാത്രം. അതേസമയം, രണ്ടായിരത്തോളം പേർക്ക് മാത്രമേ പെൻഷൻ കിട്ടാനുള്ളൂവെന്നും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും നൽകുമെന്നും ധനമന്ത്രിയുടെ ഓഫീസ് പറയുന്നു.