ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ഒൻപതിനു ശിവഗിരിയിലേക്കു മഹാ തീർഥാടന സംഗമ വാഹനയാത്ര നടത്തും. പെരുങ്ങുഴി റെയിൽവേ സ്റ്റേഷനു സമീപം സാംസ്കാരിക സമിതി ഓഫിസിനോടു ചേർന്നുള്ള ഗുരുമണ്ഡപത്തിൽ നിന്നുമാണ് സംഗമ യാത്ര ആരംഭിക്കുന്നത്. യാത്രയിൽ നിരവധി വാഹനങ്ങളിൽ ശ്രീനാരായണ വിശ്വാസികൾ കുടുംബസമേതം പങ്കെടുക്കും. യാത്ര പെരുങ്ങുഴി മേട ജംക്ഷൻ ഗുരുമന്ദിരം വഴി ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്രത്തിലെത്തി പ്രണാമങ്ങൾ അർപ്പിച്ച ശേഷം വലിയ കട ജംക്ഷൻ, ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംക്ഷൻ, കീഴാറ്റിങ്ങൽ, മണനാക്ക് വഴി ഉച്ചയോടെ ശിവഗിരി മഹാസമാധിയിലെത്തും. തുടർന്ന് സന്യാസിവര്യൻമാരുടെ നേതൃത്വത്തിൽ സമൂഹപ്രാർഥന, ഗുരുപൂജ എന്നിവ നടത്തി സമാപനം കുറിക്കും. സംഗമ യാത്രയിൽ പങ്കെടുക്കേണ്ട ഗുരു വിശ്വാസികൾ രാവിലെ ഒൻപതിനു മുൻപായി സാംസ്കാരിക സമിതി ഗുരു എത്തിച്ചേരണമെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.