josaph-perera

വർക്കല: ലീഡർ കെ.കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുന്നിയൂർ സർവ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര ഉദ്ഘാടനം ചെയ്തു.ടി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല മുഖ്യപ്രഭാഷണം നടത്തി. എം.തൻസിൽ,ഇ.എൻ.താജുദ്ദീൻ,താന്നിമൂട് മനോജ്,എസ്.കുമാരി,മനോജ് രാമൻ,ഷെർഷിജെറോം,അഖിൽകാറാത്തല, എസ്.ബാബുരാജൻ,വി.പ്രഭാകരൻനായർ,നസറുളള,എഡ്മണ്ട് എസ്.പെരേര,റോബിൻകൃഷ്ണ എന്നിവർ സംസാരിച്ചു.