mooz

നെടുമങ്ങാട്: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ദേശീയ കർഷക ദിനാചരണവും, ക്രിസ്മസ് സംഗമവും ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ പനവൂർ ഹസൻ ഉദ്ഘാടനം ചെയ്തു. ടിപ്പു കൾച്ചറൽ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സനു.എസ്,വിനായക് ശങ്കർ, ആർ.രാധാകൃഷ്ണൻ, അരുൺ എസ് കളത്തറ, ജെ.ബാബു, ലളിത.വി.എൻ,റംല ബീവി, രഞ്ജു കൃഷ്ണ എന്നിവർ പങ്കെടുത്തു. മുതിർന്ന കർഷകരെ ആദരിച്ചു.