kerala

തിരുവനന്തപുരം: തൊഴിലാളികളുടെ വികാരത്തിനും ആവശ്യത്തിനും മുൻഗണന നൽകിയ നേതാവാണ് കെ. കരുണാകരനെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെ. കരുണാകരന്റെ 13-ാം അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോബിൾസിംഗ് അദ്ധ്യക്ഷനായി. ഭാരവാഹികളായ ഡോ. രാജേഷ്, ബിജു രാമചന്ദ്രൻ, ഡോ. പദ്മകുമാർ, നൗഷാദ്, ഷാജി, പ്രഭ, നിസാമുദ്ദീൻ, ഷാജികുമാർ, പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.