പോത്തൻകോട്: എസ്.എൻ.ഡി.പി യോഗം പോത്തൻകോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ 11-ാ മത് വാർഷികാഘോഷങ്ങൾ 26 ന്. വിശേഷാൽ ഗുരുപൂജകൾ, ഗുരുദേവ പ്രഭാഷണങ്ങൾ, പ്രതിഷ്ഠാവാർഷിക സമ്മേളനം, സമൂഹസദ്യ എന്നിവ നടക്കും. 26 ന് രാവിലെ 8 ന് പതാക ഉയർത്തൽ . 8.30 ന് വിശേഷാൽ പൂജ. 9.30 ന് ശാഖ പ്രസിഡന്റ് അർ. അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ് മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ജെ. പ്രേമചന്ദ്രൻ സ്വാഗതം പറയുന്ന സമ്മേളനത്തിൽ യൂണിയൻ വെെസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ, യൂണിയൻ ഡയറക്ടർമാരായ ചെമ്പഴന്തി ശശി, വി. മധുസൂദനൻ , ശാഖാ വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. 10 മണി മുതൽ എൻ. സൺദേവിന്റെ പ്രഭാഷണം. ഉച്ചയ്ക്ക് 12.30 മുതൽ സമൂഹസദ്യ .