
തിരുവനന്തപുരം : ശിവഗിരി കേന്ദ്രീകരിച്ചുള്ള തീർത്ഥാടന സർക്കീട്ട് പദ്ധതിയെ കുറിച്ച് പുതിയ പഠനം നടക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം പാക്കേജായി പരിഗണിച്ചതാണ് പുനഃപരിശോധന നടത്താൻ കാരണം. ആദ്ധ്യാത്മിക കേന്ദ്രമായ ശിവഗിരിയിൽ ടൂറിസം പദ്ധതിയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.