1

വിഴിഞ്ഞം: ഒരേ ബസിൽ പതിവായി ഒരുമിച്ച് യാത്ര നടത്തി ഒടുവിൽ ക്ഷേത്ര സന്നിധിയിൽ യാത്രക്കാർ ഒരുമിച്ച് ക്രിസ്മസ് ആഘോഷവും.ആഴിമല ശിവക്ഷേത്രം നടയിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.ആഘോഷത്തിനായി സ്ഥിരം യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും ഒത്തുകൂടിയത് ആഴിമല ക്ഷേത്ര സന്നിധിയിലാണ്.ക്ഷേത്ര ജനറൽ സെക്രട്ടറി എസ്.വിജേഷ് ഉദ്ഘാടനം ചെയ്തു.കണ്ടക്ടർ കോമളൻ,ഡ്രൈവർ അശോകകുമാർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.ഭരണസമിതി അംഗങ്ങളായ സത്യസൂരജ്,വിഷ്ണു.വി,അനൂപ്.എസ്.എൻ,റീമ റാണി,ഷീജ,അനിത,സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.