
നെടുമങ്ങാട്: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ ചരമദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും ഛായാചിത്ര പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സി. മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ.എൻ.ബാജി,നെട്ടിറച്ചിറ ജയൻ,ടി.അർജ്ജുനൻ,കോൺഗ്രസ് നേതാക്കളായ ഹാഷിം റഷീദ്,താജുദിൻ മന്നൂർക്കോണം,താഹിർ നെടുമങ്ങാട്,സുധീർ,സജി കൊല്ലംങ്കാവ്,സജി സെയ്ഫ്,ഷെരിഫ്,ഗോപി കൃഷ്ണൻ,മാഹീം തുടങ്ങിയവർ പങ്കെടുത്തു.