photo

പാലോട്: സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററും സെന്റർ ഫോർ എൻവിയണ്മെന്റ് ആൻഡ് ഡെവലപ്പ്മെന്റും നടപ്പിലാക്കുന്ന ഊർജ്ജകിരൺ ബോധവത്കരണ പരിപാടിയുടെ ഭാഗമായി നന്ദിയോട് ഗ്രാമപഞ്ചായത്തിൽ ഊർജ്ജസംരക്ഷണ റാലിയും ഒപ്പുശേഖരണവും നടത്തി. ശ്രദ്ധ സയന്റിഫിക് സൊസൈറ്റി,കമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രദ്ധ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.ജി.മധുസൂദനൻ വയലാ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ പി.എസ്.ബാജിലാൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് സെക്രട്ടറി എസ്.മനോജ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ സനിൽകുമാർ.പി,ജി.എസ്.സുനിൽകുമാർ,ദീപാ മുരളി,പുഷ്കല കുമാരി.കെ,സിജി.സി,രാജേഷ് എസ്,സെക്രട്ടറി സാലി പാലോട് തുടങ്ങിയവർ പങ്കെടുത്തു