general

ബാലരാമപുരം:വ്യാപാരി വ്യവസായി സമിതി ബാലരാമപുരം യൂണിറ്റ് സമ്മേളനം വഴിമുക്ക് വിശ്വനാഥ ഓഡിറ്റോറിയത്തിൽ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഷെയ്ക് മൂഹിയുദീൻ അദ്ധ്യക്ഷത വഹിച്ചു.കൈത്തറി നെയ്ത് തൊഴിലാളി സംസ്ഥാന കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാറക്കുഴി സുരേന്ദ്രനെയും,മുതിർന്നവരും യുവ സംരംഭകരുമായ മുപ്പത് വ്യാപാരികളെ പൊന്നാടയും മോമെന്റൊയും നൽകി സമ്മേളനത്തിൽ എം.എൽ.എ ആദരിച്ചു.സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ,പി.എൻ.മധു,എം.ഷാനവാസ്‌, വിഴിഞ്ഞം സ്റ്റാൻലി,അഡ്വ.ആദർശ് ചന്ദ്രൻ,എസ്.കെ.സുരേഷ് ചന്ദ്രൻ,വി.ബിന്ദു,കെ.എ.സജി,അബ്ദുൽ സലാം,കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു .യൂണിറ്റ് ഭാരവാഹികളായി എസ്.രാജശേഖരൻ (പ്രസിഡന്റ് ),എ.അബ്ദുൽ സലാം (സെക്രട്ടറി ),ഷെയ്ക് മൂഹിയുദീൻ (ട്രഷറർ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.