പാലോട്: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പാലോട് ഉപജില്ല വാർഷിക സമ്മേളനം സി.പി.ഐ പാലോട് മണ്ഡലം കമ്മറ്റി ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് രത്നം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ദീപു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ആർ.സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ബിജു പേരയം സംഘടന റിപ്പോർട്ടും ഉപജില്ലാ പ്രസിഡന്റ് എസ്.എൻ.ജസീം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൽ.സാജൻ,ജീവാ.പി.എസ്,ജസീന.പി.എ,ഷാജി.എ.എസ്,അനീഷ്,ഷമീം എന്നിവർ പങ്കെടുത്തു. പ്രീ പ്രൈമറി മേഖലയിലെ സേവന വേതന വ്യവസ്ഥകൾ പരിഹരിക്കുക,ഡി.എ കുടിശ്ശിക അനുവദിക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു. അജൽ ഷാൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ: ജീവ.പി.എസ്(പ്രസിഡന്റ്),അനീഷ്,ഷാജി എ. എസ്(വൈസ് പ്രസിഡന്റുമാർ),ദീപു.പി(സെക്രട്ടറി),റെജി.എസ്,രഞ്ജിത്ത്(ജോയിന്റ് സെക്രട്ടറിമാർ),ജസീന.പി.എ(വനിതാ ഫോറം കൺവീനർ),അജൽ ഷാൻ(ട്രഷറർ)