sg

കുറ്റിച്ചൽ:ഭിന്നശേഷി കുട്ടികളുമായി ക്രിസ്തുമസ് ആഘോഷിക്കാൻ ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം സൗത്ത് അംഗങ്ങൾ.കുറ്റിച്ചൽ എസ്.ജി സ്പെഷ്യൽ സ്കൂളിലാണ് ക്ലബ് അംഗങ്ങൾ ക്രിസ്മമസ് ആഘോഷിക്കാനെത്തിയത്.ക്ലബ് പ്രസിഡന്റ് സജിത സനലിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡിസ്ട്രിക്ട് ചെയർമാൻ ചന്ദ്രിക കുമാരസ്വാമി ഉദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി മറിയം സക്കറിയ,ട്രഷറർ ലീന ജയകുമാർ,കമ്മറ്റി അംഗങ്ങളായ ഷീല ഗോപകുമാർ, രാജേശ്വരി പിള്ള,പ്രഭ ജോൺ,സ്കൂൾ മാനേജർചന്ദ്രൻ,പ്രിൻസിപ്പൽ തങ്കമണി ടീച്ചർ,ടീച്ചർ ജൗഹറത്ത് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.