
ഉദിയൻകുളങ്ങര :കേരളത്തിൽ മായം കലർത്തിയ കാലിത്തീറ്റകൾ അനുവദിക്കുകയില്ലെന്ന്
മന്ത്രി ചിഞ്ചു റാണി .അന്യസംസ്ഥാനത്തിൽ നിന്ന് ഇറക്കുന്ന കാലിത്തീറ്റ, കോഴി തീറ്റ ,ധാതു ലവണ മിശ്രിതങ്ങളിലെ പാറപ്പൊടി അടക്കമുള്ള മായങ്ങൾ ചേർത്താണ് എത്തിക്കുന്നത്. ഇത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മൂവേരിക്കരയിൽ ക്ഷീര സംഗമംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചിഞ്ചുറാണി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ അദ്ധ്യക്ഷനായിരുന്നു.
എൻ. ഭാസുരാംഗൻ, അൻസജിത റസൽ,ഡി .കെ .ശശി തുടങ്ങിയവർ സംസാരിച്ചു