കഠിനംകുളം: കണിയാപുരം 586-ാം നമ്പർ കരയോഗത്തിൽ നവതി ആഘോഷങ്ങൾ ഇന്ന്​ വൈകിട്ട് 4.30ന് സപ്തതി സ്മാരക ഹാളിൽ തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്റ് എം.കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,മേഖല കൺവീനർ പി.മുരളീധരൻ നായർ,എൻ.എസ്.എസ് പ്രതിനിധി പള്ളിപ്പുറം ആർ.രാജേഷ്,എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതിയംഗം ഗോപിനാഥൻ നായർ,താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി ബിജു.ബി.നായർ,കരയോഗം സെക്രട്ടറി കെ.വിജയകുമാർ,പരുത്തിയിൽ പ്രൊപ്രൈറ്റർ കെ.പ്രമോദ് കുമാർ,എൻ.എസ്.എസ് വനിതാസമാജം സെക്രട്ടറി ലീലാ രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.2023ലെ കലണ്ടർ പ്രകാശനവും അനുമോദനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉണ്ടാകും.