paddy

തിരുവനന്തപുരം: നടപ്പ് സീസണിൽ സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നല്‌കാൻ കേന്ദ്ര സർക്കാർ 278.93 കോടി രൂപ അനുവദിച്ചെന്നും തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടുകളിൽ തുക ലഭ്യമാകുമെന്നും മന്ത്രി ജി.ആർ അനിൽ അറിയിച്ചു. 66,656 കർഷകരിൽ നിന്ന് 1.92 മെട്രിക് ടൺ നെല്ല് സംഭരിച്ച വകയിൽ 495.52 കോടി രൂപയാണ് ആകെ നല്കാനുണ്ടായിരുന്നത്. ഇതിൽ 23,591 പേർക്ക് 184.72 കോടി രൂപ നേരത്തേ വിതരണം ചെയ്തു. ബാക്കിയുള്ള 42,​965 പേർക്കായി 310.80 കോടിയാണ് നല്കാനുള്ളത്.