
വർക്കല : ശിവഗിരി ശ്രീനാരായണകോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ കായിക്കര ആശാൻ സ്മാരക സ്കൂൾ ദത്തെടുത്ത് പ്രവർത്തനങ്ങൾ നടത്താനൊരുങ്ങുന്നു.സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് തുടക്കം കുറിച്ചത്.ദത്തെടുക്കൽ പദ്ധതി പ്രഖ്യാപനവും പദ്ധതി രേഖാ സമർപ്പണവും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം നിർവഹിച്ചു.ആശാൻ മെമ്മോറിയൽ സ്കൂൾ പ്രഥമാദ്ധ്യാപിക എസ്.ആശ പദ്ധതിരേഖ സ്വീകരിച്ചു.പാമ്പനാർ ശ്രീനാരായണ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ.ടി.സനൽകുമാർ,അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റും കായിക്കര ആശാൻ സ്മാരക സെക്രട്ടറിയുമായ വി.ലൈജു,പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വീനസ്.സി.എൽ സ്വാഗതവും സുകന്യ.എസ് നന്ദിയും പറഞ്ഞു.നിരഞ്ജന ജയൻ പ്രാർത്ഥന ഗീതം ആലപിച്ചു.