ആര്യനാട്:ആര്യനാട് ഗവ.എൽ.പി എസിലെ ക്രിസ്മസ് ആഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.സ്കൂളിന് സർക്കാർ അനുവദിച്ച സ്റ്റാർസ് പദ്ധതി പ്രകാരം വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.കൊയ്ത്തുത്സവം കൃഷി ഓഫീസർ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.സമ്മാന ഉത്സവം നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഹരിസുതൻ നിർവഹിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ.കിഷോർ,ഹെഡ്മിസ്ട്രസ് കുമാരി ബിന്ദു എന്നിവർ സംസാരിച്ചു.നാടൻപാട്ട് കലാകാരൻ സലിം വിശിഷ്ടാതിഥിയായി പങ്കെടുത്തു.