congress-parassala

പാറശാല:സ്നേഹ സ്പർശം 2022 എന്ന പരിപാടിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാറശാല പുല്ലൂർക്കോണം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് കിറ്റ് വിതരണം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കൊല്ലിയോട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷഷത വഹിച്ചു.എ.ടി.ജോർജ് മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി മെമ്പർ ഡോ.ആർ.വത്സ ലൻ,കരിക്കകം ശ്രീകുമാർ,കൊറ്റാമം വിനോദ്,പവതിയാൻവിള സുരേന്ദ്രൻ,ആടുമാൻകാട് സുരേഷ്, സെയ്ദലി,പെരുവിള രവി, ലാലി,ഷൈജു എന്നിവർ സംസാരിച്ചു.