nss

വിതുര:എൻ.എസ്.എസ് വിതുര ചെറ്റച്ചൽ മേഖലാസംയുക്തസമ്മേളനവും എൻഡോവ്‌മെന്റ് വിതരണവും സ്‌കോളർഷിപ്പ് വിതരണവും ചായം ശ്രീഭദ്രകാളിക്ഷേത്രഓഡിറ്റോറിയത്തിൽ നടന്നു.എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.താലബക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ,താലൂക്ക് യൂണിയൻ പ്രതിനിധിസഭാംഗങ്ങളായ വി.സന്തോഷ്‌കുമാർകീഴ്പാലൂർ,എസ്.എസ്.ബാലു നന്ദിയോട്,താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വി.ഇന്ദിരാദേവി,വനിതായൂണിയൻ കമ്മിറ്റിയംഗം എസ്.പ്രീയാകുമാരി,വനിതാസംഘം വിതുരമേഖലാകൺവീനർ കുമാരി മഞ്ജുള.എസ്,വനിതാസംഘം ചെറ്റച്ചൽമേഖലാകോർഡിനേറ്റർ രേഖാ.കെ.എസ് എന്നിവർ പങ്കെടുത്തു.വിജേന്ദ്രൻനായർ നന്ദി പറഞ്ഞു.