മുടപുരം:ചിറയിൻകീഴ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ചിൽക്കോസ് ) വാർഷികപൊതുയോഗം മുടപുരം ഗവൺമെന്റ് യു.പി സ്‌കൂളിൽ നടന്നു.സംഘം പ്രസിഡന്റ് എസ്.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി അജിതാലാൽ പ്രവർത്തന റിപ്പോർട്ട്,വരവ് ചെലവ് കണക്ക്, 2022 2023 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.സംഘാംഗങ്ങളുടെ മക്കളിൽ പ്ലസ്ടു,എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവരെ അനുമോദിച്ചു.സംഘം ബോർഡ് മെമ്പർ എൻ.എസ്. അനിൽ നന്ദി പറഞ്ഞു.