chenthi

തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും പിന്നണി ഗായകൻ ഡോ. പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷനായി. ദൂരദർശൻ മുൻ വാർത്താവതാരകൻ ആൽബർട്ട് അലക്സ്, പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ, ഡി.സി.സി അംഗം ചേന്തിയിൽ സുഗുണൻ, ഇടവക്കോട് ജഗനാഥൻ, നിലയം പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം,​ സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ, സെക്രട്ടറി സുരേന്ദ്രൻ നായർ, എസ്.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ചേന്തി അനിൽ, കെ.സുരേന്ദ്രൻ നായർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ, പി.ഭുവനചന്ദ്രൻ നായർ, തങ്കമണി അമ്മ, വി.ലാൽജൂ,എൻ.ജയകുമാർ,സി. യശോധരൻ, പി.ആർ.രവികുമാർ, അനിൽകുമാർ പപ്പൻ, സന്തോഷ് ചേന്തി എന്നിവർ നേതൃത്വം നൽകി.