മുടപുരം :ബാലസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബാലദിന ഘോഷയാത്ര 28ന് വൈകിട്ട് 3.30ന് ചിറയിൻകീഴ് പാലവിള യു.പി.എസ് മുതൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂൾ വരെ നടക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബാലസംഘം ജില്ലാ സെക്രട്ടറി ഭാഗ്യമുരളി ഉദ്ഘാടനം ചെയ്യും.ബാലസംഘം ഏരിയ പ്രസിഡന്റ് അനന്ദു.ജെ.ബി അദ്ധ്യക്ഷത വഹിക്കും.സ്വാഗതസംഘം ചെയർമാൻ ആർ.കെ.ബാബു സ്വാഗതം പറയും.അഡ്വ.എസ്.ലെനിൻ,അനൂപ് ആർ.എസ്,ജി.സന്തോഷ് കുമാ,പഞ്ചമം സരേഷ്,അനഘ .ആർ.എസ് തുടങ്ങിയവർ സംസാരിക്കും.