വിതുര:കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു.ചെറുവക്കോണം ജംഗ്ഷനിൽ നടന്ന അനുസ്മരണസമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,ചായം സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,രഘുനാഥൻആശാരി,തോട്ടുമുക്ക്സലീം, പൊൻപാറസതീശൻ,പനയ്‌ക്കോട് ശെൽവരാജ്,ചെറുവക്കോണം സത്യൻ,തച്ചൻകോട് പുരുഷോത്തമൻനായർ, നട്ടുവൻകാവ് വിജയൻ,കെ.സഹദേവൻകാണി എന്നിവർ പങ്കെടുത്തു.കോൺഗ്രസ് തൊളിക്കോട്,വിതുര,ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കരുണാകരന്റെ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റുമാരായ ചായംസുധാകരൻ,ജി.ഡി.ഷിബുരാജ്,ആനപ്പാറവിഷ്ണു എന്നിവർ നേതൃത്വം നൽകി.