
മുടപുരം:കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.അനസ്മരണ സമ്മേളനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രസിഡന്റ് ബിജു കിഴുവിലത്തിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദീഖ്,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് എസ്.ചന്ദ്രൻ,കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്റ്രി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ,കിഴുവിലം പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ നായർ,സെലീന,മണ്ഡലം ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ, നിസാർ വഹാബ് തുടങ്ങിയവർ പങ്കെടുത്തു.