ആറ്റിങ്ങൽ:ഗ്രന്ഥശാലാ പ്രവർത്തകനും മികച്ച കലാസാംസ്‌കാരിക സംഘാടകനും ആർട്ടിസ്റ്റ് രാജാ രവിവർമ്മ ഗ്രന്ഥശാലാ കർമ്മസമിതി ചെയർമാനുമായിരുന്ന വി.കെ.നീതിപാലന്റെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.മണമ്പൂർ രാജൻ ബാബു,അഡ്വ.എം.പി.ശശിധരൻ നായർ,അഡ്വ.എസ്.സുന്ദരേശൻ, ശശി മാവിൻമൂട്, ആർ.എസ്.രഞ്ജിനി, എൻ.കനകാംബരൻ,അഡ്വ.വി.മുരളീധരൻ പിള്ള,വി.സത്യശീലൻ,എസ്.സുരേഷ് കുമാർ, ബി.രതീഷ് കുമാർ,എൻ.സഹദേവക്കുറുപ്പ് ,ഡി.ഭാസി,എസ്.ശ്രീവത്സൻ ആർ.സെയിൻ,എസ്.സനിൽ,ജി.സനൽകുമാർ എന്നിവർ സംസാരിച്ചു. ലണ്ടനിൽ നിന്ന് മണമ്പൂർ സുരേഷും ജി.ശശികുമാറും അയച്ച അനുസ്മരണ സന്ദേശങ്ങൾ യോഗത്തിൽ വായിച്ചു.എസ്.സുരേഷ് ബാബു സ്വാഗതവും ജി.പ്രഫുല്ല ചന്ദൻ നന്ദിയും പറഞ്ഞു.