bureau-ulghadanam

കല്ലമ്പലം:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലമ്പലം ജംഗ്ഷന് സമീപം പഴയ പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന കേരളകൗമുദി കല്ലമ്പലം ബ്യൂറോയുടെ നവീകരിച്ച പുതിയ ഓഫീസ് കല്ലമ്പലം ആഴാംകോണത്തിന് സമീപം ബാബു ബിൽഡിംഗിലെ ഫസ്റ്റ് ഫ്രോറിൽ പ്രവർത്തനമാരംഭിച്ചു.ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ഡോ.പി.ജെ നഹാസ് നിർവഹിച്ചു.കല്ലമ്പലം ലേഖകൻ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി നാവായിക്കുളം നടരാജൻ സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സുധികുമാർ,നഹാസ്,ജഹ്ഫർ കുടവൂർ,അർച്ചന,രമ്യ തുടങ്ങിയവർ പങ്കെടുത്തു.ഫോൺ: 9847018864, 0470 2690082.