naren

മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടൻ നരേൻ. ഓംങ്കാർ നരേൻ എന്നു മകനു പേരിട്ടു. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകർക്കായി നരേൻ പങ്കുവച്ചു. പതിനഞ്ചാം വിവാഹ വാർഷികദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി വരുന്നുണ്ടെന്ന സന്തോഷവാർത്ത നരേൻ അറിയിച്ചു. 2007ൽ മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. പതിനാലു വയസുള്ള തന്മയ മകളാണ്.സത്യൻ അന്തിക്കാട് സംവി

ധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രമാണ് നരേനെ ശ്രദ്ധേയനാക്കുന്നത്. മലയാളത്തേക്കാൾ താരം തിളങ്ങി

യത് തമിഴിലാണ്. കമൽഹാസൻ ചിത്രം വിക്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. കൈതി 2 ആണ് പുതിയ ചിത്രം. മലയാളത്തിൽ അദൃശ്യം എന്ന ചിത്രമാണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.