 ബഫർസോണിൽ പിന്തുണ തേടും

തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ബഫർസോൺ, സിൽവർലൈൻ വിഷയങ്ങളിൽ ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് സമയം മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം തേടിയിരുന്നു.

ബഫർസോണിൽ മലയോരവാസികളുടെ ആശങ്ക പ്രധാനമന്ത്രിയെ ധരിപ്പിച്ച് അദ്ദേഹത്തിന്റെ പിന്തുണ തേടും. സിൽവർലൈനിൽ അന്തിമാനുമതി വൈകുന്നതിലെ ആശങ്കയും ധരിപ്പിക്കും. കഴിഞ്ഞ തവണത്തെ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ അതിവേഗ ട്രെയിനുകൾ, കടമെടുപ്പ് പരിധി ഉയർത്തൽ എന്നിവയും ആവശ്യപ്പെടും.