ആറ്റിങ്ങൽ: കൊടുമൺ ശ്രീ മഹാദേവ റെസിഡൻസ് അസോസിയേഷൻ (എസ്.എം.ആർ.എ) വാർഷികാഘോഷവും വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും, ക്വിസ് മത്സരപരീക്ഷകളിൽ വിജയിച്ചവർക്കും ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ആറ്റിങ്ങൽ രാജീവൻ ക്യാഷ് അവാർഡ് വിതരണം ചെയ്തു. കുടുംബാംഗങ്ങൾക്ക് വേണ്ടി ജയകുമാർ മോട്ടിവേഷൻ ക്ലാസ് നടത്തി. ഐക്കര വിള ക്ഷേത്രസന്നിധി ഓഡിറ്റോറിയത്തിൽ രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തൽ. ആറ്റിങ്ങൽ നഗരസഭാ ഉപാദ്ധ്യക്ഷൻ തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ സംഗീത റാണി, ഗ്രാമപഞ്ചായത്ത് മെമ്പർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എസ്.എം.ആർ കുടുംബത്തിലെ രണ്ട് പേർക്ക് സൗജന്യമായി ആട് വിതരണം നടത്തി. സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ട്രഷറർ സുകേഷ് ചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായി രാജേന്ദ്രൻ നായർ (പ്രസിഡന്റ്), സതീഷ് കുമാർ (സെക്രട്ടറി), പത്മകുമാരി. എം (ട്രഷറർ) തിരഞ്ഞെടുത്തു.