
മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ട്രെയിലർ പുറത്തിറങ്ങി. ജെയിംസ് എന്ന നാടക കലാകാരനായും സുന്ദരം എന്ന തമിഴനായും മമ്മൂട്ടി ട്രെയിലറിൽ വിസ്മയിപ്പിക്കുന്നു.മലയാള ചിത്രത്തിനൊപ്പം തമിഴ് സിനിമയായും നൻപകൽ നേരത്ത് മയക്കത്തെ വിശേഷിപ്പിക്കാം. ക്ളീൻ യു സർട്ടിഫിക്കറ്രാണ് ലഭിച്ചത്.
ജയിംസ് അടക്കമുള്ള ഒരു പ്രൊഫഷണൽ നാടക സംഘം പുതിയ സീസൺ ആരംഭിക്കുന്നതിന് മുൻപ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങവേ വാഹനം നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. അടുത്ത ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപോലെ കയറിപോവുന്ന ജെയിംസ് അവിടെ സുന്ദരം എന്ന ഗ്രാമ വാസിയായി മാറുന്നു. രണ്ടുവർഷംമുൻപ് ഗ്രാമങ്ങളിൽനിന്ന് കാണാതായതാണ് സുന്ദരത്തെ. രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.എസ്. ഹരീഷ് ആണ് രചന. തേനി ഇൗശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർ
മാണം.