
ഫഹദ് ചിത്രം പാച്ചുവും അത്ഭുതവിളക്കിലൂടെ പ്രവേശം
കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മാക്സ് ഫൗണ്ടേഷൻ മേധാവിയും മലയാളിയുമായ വിജയലക്ഷ്മി വെങ്കിടേഷ് ഇനി വെള്ളിത്തിരയിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അത്‌ഭുതവിളക്കും എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് വിജയലക്ഷ്മി എന്ന വിജി അവതരിപ്പിക്കുന്നത്. കാസിറ്റിംഗ് ഡയറക്ടർ വഴിയാണ് വിജിയുടെ സിനിമപ്രവേശം. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ വിജി വിവാഹശേഷം ഒരു സാധാരണ വീട്ടമ്മയായി ജീവിതം ആസ്വദിക്കുകയായിരുന്നു.
ഭർത്താവിന്റെ ജോലിയുടെ ഭാഗമായി അമേരിക്കയിലെ വെൻസ്വലയിൽ എത്തിയതോടെ വിജിയുടെ ജീവിതം മാറിമറിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കുടുംബത്തെ പിന്തുണയ്ക്കായി വിജി ജോലിക്കുകയറി. തിരികെ ഭർത്താവിനൊപ്പം മുംബയിൽ എത്തിയ വിജി വളരെ യാദൃശ്ചികമായാണ് കാൻസർ രോഗികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. മുംബയാണ് വിജിയുടെ പ്രവർത്തന മേഖല. തൃശൂരാണ് നാട്. ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനൊപ്പം 25 വർഷമായി വിജി കാരുണ്യപ്രവർത്തനം നടത്തുന്നുണ്ട്. ഇഷ്ടനടനായ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് വിജി. മലയാളം ശരിക്ക് വഴങ്ങില്ലെങ്കിലും ആസ്വദിച്ച് അഭിനയി
ക്കുകയും ചെയ്തു.