h

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 2022-23 അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളിൽ നിന്നും ഓൺലൈനായി ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി 31വരെ നീട്ടി. പുതുക്കിയ ടൈംലൈൻ പ്രകാരം വിദ്യാർത്ഥികളുടെ ഓൺലൈൻ അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് തല ഓൺലൈൻ വെരിഫിക്കേഷനും ജനുവരി 15വരെ സമയപരിധിയുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ:0471-2306580,9446096580,​ postmatricscholarship@gmail.com.