ഉദിയൻകുളങ്ങര: ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാകമ്മിറ്റി 10-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചികിത്സാസഹായം വിതരണവും ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും നടത്തി.ഓലത്താന്നി സി.എസ്.ഐ ചർച്ച് അങ്കണത്തിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.മനുഷ്യാവകാശ മിഷൻ ജില്ലാചെയർമാൻ രാഭായ് ചന്ദ്രൻ അദ്ധ്യക്ഷനായി.ഓലത്താന്നി സി.എസ്.ഐ ചർച്ച് ഫാദർ സുശീലൻ പുതുവത്സര സന്ദേശം നല്കി.ബി,ജെ,പി ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ്,ചർച്ച് സെക്രട്ടറി സത്യരാജ്,ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് രാജേഷ്,സഭാംഗങ്ങളായ അഡ്വ.സുനിൽരാജ്,ജോസ്,ജോയ് വത്സലം,ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാസെക്രട്ടറിമാരായ ആറാലിമൂട് ജീനു,ആനന്ദ് രാഭായ്,ബിനു മരുതത്തൂർ എന്നിവർ പങ്കെടുത്തു.