
തിരുവനന്തപുരം: പേട്ടയിൽ നഗരസഭയുടെ വനിതാക്ഷേമ പദ്ധതിയുടെ കീഴിൽ ഒരുങ്ങുന്ന സ്ത്രീസൗഹൃദ മുലയൂട്ടൽ കേന്ദ്രമടങ്ങുന്ന വിശ്രമമുറിയുടെയും കഫെറ്റീരിയയുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.വാർഡ് കൗൺസിലർ സി.എസ്. സുജാദേവി,ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജമീല ശ്രീധർ,ജിഷാ ജോൺ,എൽ.എസ് ആതിര,എസ്.സലീം,ഡി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുക്കും.പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള കെ.പങ്കജാക്ഷൻ മെമ്മോറിയൽ ഓപ്പൺ എയർ ഓഡിറ്റോറിയം കോമ്പൗണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം നിർമ്മിച്ചത്.