m

കിളിമാനൂർ:കിളിമാനൂർ - പോങ്ങനാട് ലയൺസ് ക്ലബ് പുതുതായി നിർമ്മിച്ച ലയൺസ് ക്ലബ് ഹാളിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് ഫാസ്റ്റ് ഇന്റർനാഷണൽ ഡയക്ടർ ആർ.മുരുകൻ നിർവഹിച്ചു.ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ക്ലബ് പ്രസിഡന്റ് ഡോ.എ.ഫസിലുദീൻ സ്വാഗതം പറഞ്ഞു.വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ പി.അജയ്യകുമാർ,എം.അബ്ദുൽ വഹാബ്, ഫാസ്റ്റ് ഗവർണർ ഡോക്ടർ എ.കെ അബ്ബാസ്, ക്യാബിനറ്റ് സെക്രട്ടറി തിരിച്ചിട്ടമ്പലം,റീജിയൺ ചെയർമാൻ അനിൽ കുമാർ,സോൺ ചെയർമാൻ അജികുമാർ കെ.വി, അഡ്വ.ആർ.വി.ബിജു,മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.ഹരിദാസ് നന്ദി പറഞ്ഞു.