vilambara-ghoshayathra

ശിവഗിരി:ഗുരുധർമ്മപ്രചരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിവഗിരി തീർത്ഥാടന

വിളംബര ഘോഷയാത്ര ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി അങ്കണത്തിൽ നിന്നാരംഭിച്ചു.

മണ്ഡലം കമ്മിറ്റിയുടെ രക്ഷാധികാരി രവീന്ദ്രന് പീതപതാക കൈമാറി സ്വാമി ഋതംഭരാനന്ദ വിളംബരഘോഷയാത്ര

ഉദ്ഘാടനം ചെയ്തു.തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ,സ്വാമി അസംഗചൈതന്യ,സ്വാമി ഹംസതീർത്ഥ എന്നിവർ പങ്കെടുത്തു. 100കണക്കിന് സഭാ പ്രവർത്തകരെ അണിനിരത്തി നടന്ന ഘോഷയാത്രയ്ക്ക് പ്രസിഡന്റ് സുരേഷ്ബാബു,സെക്രട്ടറി ഉണ്ണികൃഷ്ണൻ,അനിൽതടാലിൽ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി,സുനിലി,രത്നലാൽ,വെട്ടൂർശശി,വക്കംഅജിത്,ഡോ.എം.ജയരാജു, പുത്തൂർശോഭനൻ തുടങ്ങിയവർ നേതൃത്വം നൽകി.