
ശിവഗിരി: ശിഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുളള ശിവഗിരി ഫെസ്റ്റ് 2022-23 അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,നഗരസഭ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാസുന്ദരേശൻ,മണിരാജ്, മുജീബ്, പ്രസാദ്,സുനിലി,അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ഫെസ്റ്റിനോടനുബന്ധിച്ച് കാർഷികമേളയും സസ്യപുഷ്പ ഫല പ്രദർശന വിപണന മേളയും ആരംഭിച്ചു.സർക്കാർ വകുപ്പുകളുടെയും സ്വകാര്യ ഏജൻസികളുടെയും സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.