
വെള്ളറട: കാരപ്പഴിഞ്ഞി കുടുംബക്ഷേമ സമിതിയുടെ ആദ്യ കുടുംബസംഗമം സമിതി പ്രസിഡന്റ് സി.പി.ജയശീലന്റെയും ട്രഷറർ വെള്ളറട രാജേന്ദ്രന്റെയും നേതൃത്വത്തിൽ മുതിർന്ന പത്ത് കുടുംബാംഗങ്ങൾ ഒന്നിച്ച് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കാരപ്പഴിഞ്ഞി കുടുംബക്ഷേമ സമിതിയുടെ ലോഗോ പ്രകാശനവും ഒലീന നിർവഹിച്ചു. തുടർന്ന് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വി.എസ്. ബിനു,ചന്ദ്ര സേനൻ, അഡ്വ.സതീഷ് കുമാർ, ഡോ.സൗമ്യ, എസ്.ബിജു പാറശാല, കേണൽ അരുൺ തുടങ്ങിയവർ സംസാരിച്ചു. ബ്രഹ്മകുമാരി ഈശ്വര വിദ്യാലയത്തിലെ ഗുരു ജി.സുധീഷ് പ്രഭാഷണം നടത്തി. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു. പുതിയ ഭാരവാഹികളായി സി.പി.ജയശീലൻ പ്രസിഡന്റ്), വെള്ളറട രാജേന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), വിദ്യാധരൻ,സത്യശീലൻ,സജു (വൈസ് പ്രസിഡന്റുമാർ), ബിജു.എസ് പാറശാല (ജനറൽ സെക്രട്ടറി), മണികണ്ഠൻ, ഗിരി, ആർ.എസ്.പ്രതാപൻ (സെക്രട്ടറിമാർ), കേണൽ അരുൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.