
വെള്ളറട: തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രത്തിൽ ആരംഭിച്ച ക്രിസ്മസ് ഫെസ്റ്റിന്റെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം കുരിശുമല ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ നിർവഹിച്ചു. തുടർന്ന് ദിവ്യബലി നടന്നു. ഫെസ്റ്റ് 31ന് സമാപിക്കും. 'സന്മനസുള്ളവർക്ക് സമാധാനം' എന്നതാണ് ഈ വർഷത്തെ സന്ദേശം. ആഘോഷങ്ങളുടെ ഭാഗമായി സമാധാന സന്ദേശ റാലിയും നടന്നു. വിവിധ രാഷ്ട്രീയ സാംസ്കാരിക മതപ്രതിനിധികൾ പങ്കെടുക്കുന്ന സാഹോദര്യ സംഗമം വിവിധ മത്സരങ്ങൾ, സംഗീത വിരുന്നുകൾ,നൃത്തനൃത്യങ്ങൾ,ലഘു നാടകങ്ങൾ തുടങ്ങിയവയും നടക്കും. കുരിശുമലയിൽ ദീർഘകാലം സേവനം ചെയ്ത് പൗരോഹിത്യത്തിന്റെ സുവർണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഫാ.പി.ഇഗ്നേഷ്യസിനെ ഫെസ്റ്റിന്റെ ഭാഗമായി ആദരിക്കും.