o-s-ambika

വർക്കല:ചെറുന്നിയൂർ ഗവ.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസക്യാമ്പ് ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായുളള ലഹരിവിരുദ്ധ കാൻവാസ് ജീവിതമാണ് ലഹരി എന്ന സന്ദേശം എഴുതി ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി എൻ.എസ്.എസ് സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് രജനി അനിൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷിബു, സ്ഥിരം സമിതി അദ്ധ്യക്ഷ ലീന,ഞെക്കാട് എച്ച്.എസ്.എസ് പ്രിൻസിപ്പൽ സജീവ്.കെ.കെ, ചെറുന്നിയൂർ എച്ച.എസ് ഹെഡ്മിസ്ട്രസ് മിനി വി. നായർ,ഞെക്കാട് വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ഷാജികുമാർ എന്നിവർ സംസാരിച്ചു.ചെറുന്നിയൂർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ അനിൽ.എം.ആർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സൈജു ചാവർകോട് നന്ദിയും പറഞ്ഞു.