പാലോട്: പനവൂർ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ കനവിന്റെ ഭാഗമായി 29, 30 തിയതികളിൽ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി പേരയം ഗവൺമെന്റ് യു പി എസ് കേന്ദ്രമാക്കി മധുരം നെല്ലിക്ക എന്ന പേരിൽ അവധിക്കാല ശില്പശാല സംഘടിപ്പിക്കും.നാടകങ്ങൾക്കായി അരങ്ങറിവ്, മലയാള ഭാഷക്കായി ഭാഷ കളരി, നാടൻ പാട്ടുകൾക്കായി പാട്ടുമേളം,വന സന്ദർശനം തുടങ്ങിയ വിവിധ ഘട്ടങ്ങൾ ശില്പശാലയിലുണ്ടാകും. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് എസ് മിനി ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച വൈകിട്ട് പേരയം നന്മ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയിൽ നടക്കുന്ന സമാപന സമ്മേളനം ഡി. കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.